
ചാവക്കാട്: തീരദേശ സംരക്ഷണത്തിന്റെയും പരിസ്ഥിതി ബോധവത്കരണത്തിന്റെയും ഭാഗമായി ചാവക്കാട് പുത്തൻകടപ്പുറം ബീച്ച് ശുചീകരിച്ചു.എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം,നാഷണൽ സർവീസ് സ്കീം,കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല(കുഫോസ്),ഗ്രീൻ ഹാബിറ്റാറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണം സംഘടിപ്പിച്ചത്.ഗുരുവായൂർ നിയോജകമണ്ഡലം എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു.കേരള ഫിഷറീസ് യൂണിവേഴ്സിറ്റി വൈസ്‌ചാൻസലർ പ്രൊഫ.ഡോ.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു.കേരള ഫിഷറീസ് യൂണിവേഴ്സിറ്റി നോളജ് സെന്റർ അസോസിയേറ്റ് ഡയറക്ടർ ഡോ.സി.പി.ഷാജി സ്വാഗതം പറഞ്ഞു. സെന്റ് അലോഷ്യസ് കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ.ജെയിൻ ജെ.തേറാട്ടിൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |