SignIn
Kerala Kaumudi Online
Saturday, 11 July 2026 2.03 AM IST

ജാഗ്രതാ നിർദ്ദേശം

g

തൃശൂർ: പൂമല ജലസംഭരണിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഒരു സ്പിൽവേ ഷട്ടർ 0.5 സെന്റീമീറ്റർ ഉയർത്തി. രാവിലെ ജലനിരപ്പ് മൂന്നാം ഘട്ട മുന്നറിയിപ്പ് പരിധിയായ 28അടിയിൽ എത്തിയതോടെയാണ് നടപടി. 29 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ഡാം തുറന്ന പശ്ചാത്തലത്തിൽ മലവായ തോടിന്റെ ഇരുവശങ്ങളിൽ താമസിക്കുന്നവരും മുളങ്കുന്നത്തുകാവ്,കോലഴി നിവാസികളും ജാഗ്രത പുലർത്തണമെന്ന് കളക്ടർ ശിഖ സുരേഖരൻ നിർദ്ദേശിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ,മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അജയകുമാർ, എക്‌സിക്യൂട്ടീവ് എൻജിനീയർ എ.ഐ.സീന,അസി.എനജിനീയറുടെ ചുമതലയുള്ള രമ്യ എന്നിവർ സ്ഥലം സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL