
ഗുരുവായൂർ: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ 30ാം വാർഷികാഘോഷവും ദ്വിദിന സാംസ്‌കാരിക പരിപാടിയും ഇന്നും നാളെയും ഗുരുവായൂർ നഗരസഭാ സെക്കുലർ ഹാൾ ഓഡിറ്റോറിയത്തിൽ നടക്കും.'കിരീടം' സിനിമ റിലീസ് ചെയ്ത് 37വർഷം തികയുന്നതിന്റെ ആഘോഷവും നടക്കും. ഇന്ന് ഉച്ചയ്ക്ക് 1.30ന് മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്യും.മഹാകവി വൈലോപ്പിള്ളി ജന്മവാർഷിക പുരസ്‌കാരങ്ങളും മാദ്ധ്യമ പുരസ്‌കാരങ്ങളും വിതരണം ചെയ്യും.ഇന്ന് രാവിലെ 10ന് 'പി.ജയചന്ദ്രൻ മ്യൂസിക് ഫെസ്റ്റ് 2026' ഉദ്ഘാടനം മഞ്ജുനാഥ് വി.ജയ് നിർവഹിക്കും.പ്രഭാവർമ്മ മുഖ്യതിഥിയാകും. വാർത്താസമ്മേളനത്തിൽ ഗീത രാജേന്ദ്രൻ,ഗിരിജ നായർ,പ്രവീൺ ഏണിക്കര,സനീഷ് ആച്ചത്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |