
തൃശൂർ: 172-ാം ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് കൂർക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.ആഗസ്റ്റ് 8ന് രാവിലെ 9മുതൽ കൂർക്കഞ്ചേരി ശ്രീനാരായണ ഹാളിലാണ് മത്സരം. 15 വയസിൽ താഴെയുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും 15 വയസിന് മുകളിലുള്ളവർക്ക് സീനിയർ വിഭാഗത്തിലുമായി പ്രസംഗം,കവിതാരചന,പ്രബന്ധരചന,ഗുരുദേവകൃതികളുടെ ആലാപനം എന്നിവയിലാണ് മത്സരങ്ങൾ നടക്കുക.ജൂനിയർ വിഭാഗത്തിന് 'ശിവ പ്രസാദ പഞ്ചകം',സീനിയർ വിഭാഗത്തിന് 'ചിജ്ജഡചിന്തനം'എന്നിവ മനഃപാഠം ചൊല്ലണം.വിജയികൾക്ക് ആഗസ്റ്റ് 28ന് ജയന്തി സമ്മേളനത്തിൽ വച്ച് ക്യാഷ് അവാർഡുകൾ നൽകുമെന്ന് സെക്രട്ടറി കെ.കെ.മുകുന്ദൻ അറിയിച്ചു. 0487 2420611, 2422611.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |