
കെ.രാജൻ എം.എൽ.എ ഒക്ടോബറിൽ നാടിന് സമർപ്പിക്കും
തൃശൂർ: മണലിപ്പുഴയിലെ കൈനൂർ ചിറ ശാസ്ത്രീയമായ ജലനിയന്ത്രണ സംവിധാനത്തോടൊപ്പം പ്രധാന ടൂറിസ്റ്റ് കേന്ദ്രവുമാക്കി മാറ്റുമെന്ന് കെ.രാജൻ എം.എൽ.എ. സ്വിച്ചിൽ പ്രവർത്തിക്കുന്ന ഷട്ടറുകൾ,ആകർഷകമായ കൈവരികൾ, ലൈറ്റ്,വ്യൂയിംഗ് ഗാലറി എന്നിവ നിർമ്മിക്കും. ഇതോടൊപ്പം റവന്യൂ വകുപ്പിന്റെ റിവർ മോണിറ്ററിംഗ് ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കടവിന്റെ ടെൻഡർ നടപടികളും പൂർത്തിയാകുന്നു. പ്രഭാത സവാരിക്കുള്ള വഴി,ഓപ്പൺ ജിം തുടങ്ങിയ സംവിധാനങ്ങൾ കൂടി കൊണ്ടുവരുമെന്ന് എം.എൽ.എ അറിയിച്ചു. ഒക്ടോബറോടെ നിർമ്മാണം പൂർത്തിയാക്കി പദ്ധതി നാടിന് സമർപ്പിക്കും. സന്ദർശനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിദ്യ രാജേഷ്,പഞ്ചായത്ത് പ്രസിഡന്റ് ജോബി ജോസ്,ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ വിനോദ് മോഹൻ,എക്‌സിക്യൂട്ടിവ് എൻജിനീയർ സജിത്ത്, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ അരുൺ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |