
ചാലക്കുടി: സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള കേരളം ഇന്ന് മയക്കുമരുന്ന് ഉപയോഗത്തിന്റെ പിടിയിലാണെന്നും ഇതിനെതിരെ പോരാടാൻ വിദ്യാർത്ഥികൾ രംഗത്തു വരണമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെത്തിത്തല. ചാലക്കുടി മണ്ഡലത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കായി എം.എൽ.എ സനീഷ്‌കുമാർ ഒരുക്കിയ അവാർഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമാകാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ സനീഷ്‌കുമാർ ജോസഫ് അദ്ധ്യക്ഷനായി. ബെന്നി ബെഹന്നാൻ എം.പി,നഗരസഭ ചെയർപേഴ്‌സൺ ആലിസ് ഷിബു, കെ.വിപോൾ, ജാൻസി പൗലോസ്് , ഷോൺ പെല്ലിശേരി,റാണി പോൾസൻ, ലീലാ സുബ്രഹ്മണ്യൻ, കെ.സി.മനോജ്,സുനന്ദ നാരായണൻ, ബിന്ദു ശശികുമാർ, സിസ്റ്റർ ഐറിൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |