SignIn
Kerala Kaumudi Online
Monday, 13 July 2026 1.49 AM IST

ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം

st-thomas

തൃശൂർ: അപകടങ്ങൾ ഒഴിവാക്കാൻ തൃശൂർ സെന്റ് തോമസ് കോളേജ് റോഡിൽ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന് കോളേജ് പൂർവവിദ്യാർത്ഥി സംഘടനയായ 'സ്റ്റാഴ്‌സ്' പൊതുയോഗം.സെന്റ് തോമസ് കോളേജ്,സെന്റ് മേരീസ് കോളേജ്, സേക്രഡ് ഹാർട്ട് സ്‌കൂൾ,മോഡൽ ബോയ്‌സ് സ്‌കൂൾ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് പേർ സഞ്ചരിക്കുന്നിടത്ത് അപകടസാദ്ധ്യത കൂടുതലാണ്.ഫുട്ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ സർക്കാരും തൃശൂർ കോർപ്പറേഷനും അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.കോളേജ് പ്രിൻസിപ്പൽ ഫാ.കെ.എ.മാർട്ടിൻ യോഗം ഉദ്ഘാടനം ചെയ്തു.സ്റ്റാഴ്‌സ് പ്രസിഡന്റ് സി.എ.ഫ്രാൻസിസ് അദ്ധ്യക്ഷനായി.എക്‌സിക്യൂട്ടീവ് മാനേജർ ഫാ.ബിജു പാണേങ്ങാടൻ,സെക്രട്ടറി ജയിംസ് മുട്ടിക്കൽ,സി.വി.അജി, പി.ജെ.വർഗീസ്,കെ.പി.രാധാകൃഷ്ണൻ,സോണി ജോസ്,പോൾസൺ, ഇ.ആർ.ജോസഫ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL