ചാലക്കുടി: സി.പി.ഐ ചാലക്കുടി മണ്ഡലം ഏകദിന പഠനക്യാമ്പും പി.കെ.വി അനുസ്മരണവും പരിയാരം ആനമല കൂട്ടുകൃഷി സഹകരണസംഘം ഹാളിൽ നടന്നു. മണ്ഡലം സെക്രട്ടറിയേറ്റംഗം പി.എംവിജയൻ പതാക ഉയർത്തി. പി.കെ വാസുദേവൻ നായരുടെ ചരമദിനത്തോടനുബന്ധിച്ച് രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. ക്യാമ്പ് സംസ്ഥാന കൗൺസിലംഗം വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു.ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി.സി.വിപിൻചന്ദ്രൻ,മണ്ഡലം സെക്രട്ടറി സി.വി.ജോഫി, ക്യാമ്പ് ലീഡർ എം.വി.ഗംഗാധരൻ ജില്ലാ കൗൺസിലംഗം ഉഷാ പരമേശ്വരൻ,ടി.ആർ.ബാബുരാജ,മധു തൂപ്രത്ത്,വി.എം. ടെൻസൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ,എ.ഐ.എസ്.എഫ് ദേശീയ കൗൺസിലംഗം അലൻ പോൾ വര്‍ഗ്ഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |