SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.12 AM IST

എഫ്.എസ്.ഇ.ടി.ഒ സായാഹ്ന സദസ്

g

തൃശൂർ: യു.ഡി.എഫ് സർക്കാരിന്റെ ധവളപത്രത്തിലെയും ആദ്യ ബഡ്ജറ്റിലെയും നയവ്യതിയാനങ്ങളെക്കുറിച്ചും കേരള വികസനത്തെക്കുറിച്ചും സംവദിക്കുന്ന എഫ്.എസ്.ഇ.ടി.ഒ സായാഹ്ന സദസ് അയ്യന്തോൾ കർഷകനഗറിൽ നടന്നു. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. പി.സി.സിജി ഉദ്ഘാടനം ചെയ്തു. കൊടകരയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി പി.ബി.ഹരിലാലും നടത്തറയിൽ കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറി ഡോ.കെ.ആർ.രാജീവും ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ, പൊയ്യ,വെള്ളറക്കാട്,ചാവക്കാട്,തൃപ്രയാർ,വടക്കാഞ്ചേരി,ഓട്ടുപാറ എന്നിവിടങ്ങളിലും സദസുകൾ നടന്നു. ആർ.എൽ.സിന്ധു,ജില്ലാപ്രസിഡന്റ് ഒ.പി.ബിജോയ്,ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജി.കൃഷ്ണകുമാർ,ജില്ലാ വൈസ്‌പ്രസിഡന്റ് വി.വിമോദ്, ബിനോയ് ടി.മോഹൻ, ജില്ലാ പ്രസിഡന്റ് കെ.പ്രമോദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം നിർവഹിച്ചു. സായാഹ്ന സദസുകൾ നാളെ സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL