
മാള: സർക്കാർ ഓഫീസുകളിൽ സമർപ്പിക്കേണ്ട അപേക്ഷകൾ, നിവേദനങ്ങൾ, ഹർജികൾ, പരാതികൾ എന്നിവയും അവയിലെ ഒപ്പുകളും കറുപ്പ് അല്ലെങ്കിൽ നീല മഷിയിൽ മാത്രമേ എഴുതാവൂ എന്ന് നിയമ വ്യവസ്ഥയില്ലെന്ന് സംസ്ഥാന സർക്കാർ. വായിക്കാൻ വ്യക്തതയുള്ളതും സ്ഥിരതയുള്ളതുമായ
ഏത് നിറത്തിലുള്ള മഷിയും ഉപയോഗിക്കാമെന്ന് പൊതുഭരണ വകുപ്പ് വിവരാവകാശ ഒന്നാം അപ്പീൽ ഉത്തരവിൽ വ്യക്തമാക്കി. മാള സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് നൽകിയ വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ട ഒന്നാം അപ്പീലിലാണ് ഈ വ്യക്തത വരുത്തിയത്. ജോ.സെക്രട്ടറി രാധ പി.എം. ജൂലായ് 25ന് പുറത്തിറക്കിയ ഉത്തരവിലാണിത്. ഒരു പ്രത്യേക നിറത്തിലുള്ള മഷിയിൽ അപേക്ഷകളും ഒപ്പുകളും വേണമെന്ന വ്യവസ്ഥ കേരള ഓഫീസ് മാനുവലിലോ സർക്കാർ നിയമങ്ങളിലോ ചട്ടങ്ങളിലോ ഇല്ലെന്ന് ഉത്തരവിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |