
പട്ടിക്കാട്: സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സമയത്തർക്കത്തെ തുടർന്ന് യാത്രക്കാരെ ദേശീയപാതയിൽ ഇറക്കിവിട്ടു. വ്യാഴാഴ്ച രാവിലെ തൃശൂർ - പാലക്കാട് റൂട്ടിലോടുന്ന 'ഭഗവതി' എന്ന ബസിലെ യാത്രക്കാരെയാണ് ദേശീയപാതയിലെ ചുവന്നമണ്ണിൽ വച്ച് പെരുവഴിയിലിറക്കി വിട്ടത്.
തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ വെച്ച് ബസുകളുടെ സമയക്രമത്തെച്ചൊല്ലി ജീവനക്കാർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഓട്ടത്തിനിടെ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടുകയും ചുവന്നമണ്ണിൽ വച്ച് ബസ് തടഞ്ഞുനിറുത്തി യാത്രക്കാരെ നടുറോഡിൽ ഇറക്കിവിടുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |