
തൃശൂർ: സംസ്ഥാനത്ത് ഔഷധസസ്യ കൃഷി വ്യാപിപ്പിക്കാനും കർഷകർക്ക് വിപണി ഉറപ്പാക്കാനുമായി സംസ്ഥാന ഔഷധസസ്യ ബോർഡ് നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ധാരണാപത്ര കൈമാറ്റവും സെമിനാറും ഇന്ന് നടക്കും. ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ വൈകിട്ട് 4.30ന് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനവും ധാരണാപത്ര കൈമാറ്റവും നിർവഹിക്കും. കർഷക സംഘങ്ങളും ആയുർവേദ ഔഷധനിർമ്മാണ കമ്പനികളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രാജൻ ജെ.പല്ലൻ എം.എൽ.എ അദ്ധ്യക്ഷനാകുന്ന യോഗത്തിൽ മേയർ ഡോ.നിജി ജസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. മറ്റത്തൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും പ്രമുഖ ഔഷധനിർമ്മാതാക്കളായ ഔഷധി, സീതാറാം, എ.വി.എ ചോലയിൽ, എസ്.എൻ.എ ഔഷധശാല എന്നിവരും തമ്മിലാണ് ധാരണാപത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |