തൃശൂർ: കുട്ടനെല്ലൂരിലെ ഔഷധി ഫാക്ടറിയിൽ സജ്ജമാക്കിയ ആധുനിക ഓയിൽ ആൻഡ് ലേഹ്യം പ്ലാന്റിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.മുരളീധരൻ നിർവഹിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ആയുർവേദ മരുന്ന് നിർമ്മാണ സ്ഥാപനമായ ഔഷധിയിൽ ഉത്പാദനശേഷി വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഫാക്ടറി ആധുനികവത്കരിച്ചത്.
കുട്ടനെല്ലൂർ ഔഷധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.രാജൻ എം.എൽ.എ അദ്ധ്യക്ഷനായി. രാജൻ ജെ.പല്ലൻ എം.എൽ.എ വിശിഷ്ടാതിഥിയായി. ഔഷധി മാനേജിംഗ് ഡയറക്ടർ പി.എം.ലതാകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ മാനേജർ ഇ.ഷിബു സ്വാഗതവും കമ്പനി സെക്രട്ടറി എസ്.വിനീത നന്ദിയും രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |