
തൃശൂർ: സിറ്റി പൊലീസ് ജൂൺ 2 മുതൽ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഫണ്ട്' പരിശോധനയിൽ രണ്ട് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 275 കേസുകൾ. 344 പേരെ അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വിവിധ സ്റ്റേഷനുകളിലായി നടന്ന നടപടിയിൽ 31 പേരെ റിമാൻഡ് ചെയ്തു. ലഹരി ഉപയോഗവും വിപണനവും തടയുന്നതിനായുള്ള കർശന പരിശോധനകൾ ജില്ലയിൽ തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ.ദേശ്മുഖ് അറിയിച്ചു.
വാണിജ്യ അളവിൽ ലഹരിമരുന്ന് കൈവശം വെച്ചതിന് 12 കേസുകളിലായി 21 പേരാണ് അറസ്റ്റിലായത്. നിരോധിത പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട 182 കേസുകളിൽ 186 പേരെ അറസ്റ്റ് ചെയ്യുകയും അരലക്ഷത്തോളം പാക്കറ്റുകൾ കണ്ടെടുക്കുകയും ചെയ്തു. ലഹരിമാഫിയയുടെ സാമ്പത്തിക സ്രോതസ്സുകൾ ലക്ഷ്യമിട്ടാണ് പരിശോധന ഊർജ്ജിതമാക്കിയത്.
പിടിച്ചെടുത്തത്
കഞ്ചാവ്: 38.54 കിലോഗ്രാം
എം.ഡി.എം.എ: 383.01 ഗ്രാം
ഹാഷിഷ് ഓയിൽ: 41.69 ഗ്രാം
ഹെറോയിൻ: 18 മില്ലിഗ്രാം
കഞ്ചാവ് ബീഡി: 243 എണ്ണം
കഞ്ചാവ് ചെടി: 13 എണ്ണം
പുകയില പാക്കറ്റുകൾ: 50,000
മറ്റ് ഉത്പന്നങ്ങൾ: 5 ടെർമിൻ, 6 ഇലക്ട്രോണിക് സിഗരറ്റ്
പരാതിപ്പെടാം
യോദ്ധാവ് വാട്‌സാപ്: 9995966666
ഫോൺ: 9497927797, 9497979794
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |