
തൃശൂർ: എറണാകുളം മേഖല യൂണിയന് കീഴിലെ തൃശൂർ ക്ഷീരസംഘം പ്രസിഡന്റ്മാരുടെ യോഗം എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ സി. എൻ. വത്സലൻപിള്ള ഉദ്ഘാടനം ചെയ്തു. പാലിന്റെ ഗുണനിലവാരം, ദൈനംദിന പ്രവർത്തനം, ക്ഷീരമേഖല നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവ അവലോകനം ചെയ്തു. ടി.എൻ. സത്യൻ അദ്ധ്യക്ഷനായി. ബോർഡ് മെമ്പർ താര ഉണ്ണിക്കൃഷ്ണൻ, ഷാജു വെളിയൻ, എൻ.ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബോർഡ് മെമ്പർമാരായ ജോൺ തെരുവത്ത്, സോണി ഈറ്റക്കൻ, സിനു ജോർജ്, പോൾ മാത്യു, കെ.സി. മാർട്ടിൻ, ജെ. ജോസ്‌മോൻ, ജോജോ ജോസഫ്, കെ.കെ. ജോൺസൺ, അജീഷ് മോഹൻ, എം.ഡി. വിൽസൺ ജെ. പുറവക്കാട്ട്, പി.എ. ബോബി, സുവിൻ കമ്മത്ത്, സി. സജിത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |