SignIn
Kerala Kaumudi Online
Friday, 07 August 2026 5.20 AM IST

ശ്രീരാമ രാജ്യം 2026': ജില്ലാ രാമായണ സംഗമം 8ന്

photo

തൃശൂർ: സനാതനം ധർമ്മ പാഠശാലയുടെ 'ശ്രീരാമ രാജ്യം 2026'ന്റെ തൃശൂർ ജില്ലാ രാമായണ സംഗമം ശനിയാഴ്ച നടക്കും. അയ്യന്തോൾ ഉദയാ നഗറിലെ ടി.ജി.എസ്.എം സരസ്വതി വിദ്യാ നികേതൻ സ്‌കൂളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ പരിപാടിയിൽ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. സോമസുന്ദരൻ അദ്ധ്യക്ഷനാകും. രാമായണത്തിന്റെ മൂല്യങ്ങൾ കുട്ടികളിൽ എത്തിക്കുകയാണ് ലക്ഷ്യം. സമാപന വേദിയിൽ സനാതനം ധർമ്മ പാഠശാല ആചാര്യൻ രാജേഷ് നാദാപുരം രാമായണം അദ്ധ്യാപകരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. സോമസുന്ദരൻ, ജില്ലാ സെക്രട്ടറി രാജേന്ദ്രൻ വരവൂർ, സംസ്ഥാന സമിതി അംഗം ബാലചന്ദ്രൻ കിഴക്കേപ്പാട്ട്, എക്‌സിക്യൂട്ടിവ് അംഗം അഡ്വ. സോഹൻ എ. നായർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL