SignIn
Kerala Kaumudi Online
Friday, 07 August 2026 5.20 AM IST

ഡിജിറ്റൽ ഭരണവും മൗലികാവകാശങ്ങളും ദേശീയ സെമിനാർ

seminar


തൃശൂർ: ഡിജിറ്റൽ ഭരണത്തെയും സുസ്ഥിര വികസനത്തെയും ആസ്പദമാക്കി തൃശൂർ സെന്റ് തോമസ് കോളേജിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ജോയിന്റ് സെക്രട്ടറി സമീർ കുമാർ ഉദ്ഘാടനം ചെയ്തു. ഭാവി ഡാറ്റാ നയങ്ങൾക്ക് പ്രോത്സാഹനവും സംരക്ഷണവും ഒരുപോലെ വേണമെന്നും സൈബർ ഭീഷണികൾ നേരിടാൻ ഡാറ്റ ആവശ്യമാണെങ്കിലും കൂട്ട നിരീക്ഷണം ജനവിശ്വാസം തകർക്കുമെന്നും സുരക്ഷയുടെ പേരിൽ മൗലിക സ്വാതന്ത്ര്യങ്ങൾ ലംഘിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. കെ.എ. മാർട്ടിൻ അദ്ധ്യക്ഷനായി.ഫാ. ബിജു പനങ്ങാടൻ, ഡോ. ശ്രമണ മജുംദാർ, കെ. സേതുരാമൻ, ഡോ. സുമിത് കുമാർ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ഫെബിൻ ബേബി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL