
തൃശൂർ: ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫൊർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (സാഫ്) തൃശൂർ നോഡൽ ഓഫീസിലേക്ക് ഓഫീസ് അസിസ്റ്റന്റ്, ഫെസിലിറ്റേറ്റർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം. ഓരോ ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടറിൽ ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് പരിജ്ഞാനവുമാണ് ഓഫീസ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള യോഗ്യത. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് ഫെസിലിറ്റേറ്റർ തസ്തികയ്ക്ക് വേണ്ടത്. പ്രായപരിധി 35 വയസ്. ഫിഷറീസ് വകുപ്പിൽ മുൻപരിചയമുള്ളവർക്ക് വയസിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. പ്രതിമാസ ശമ്പളം 12,000 രൂപ. ഓഗസ്റ്റ് 13 വ്യാഴാഴ്ച രാവിലെ 10:30ന് അഴീക്കോട് റീജ്യണൽ ഷ്രിമ്പ് ഹാച്ചറിയിലാണ് ഇന്റർവ്യൂ. ഫോൺ: 04802819698.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |