
തൃശൂർ: നൃത്താദ്ധ്യാപനത്തിൽ 50 വർഷം പൂർത്തിയാക്കുന്ന കലാമണ്ഡലം ഹുസ്‌ന ബാനുവിനെയും സംഗീത നാടക അക്കാഡമി അവാർഡ് നേടിയ നൃത്താദ്ധ്യാപകൻ ബി.കെ. ഷഫീക്കുദ്ദീനെയും തൃശൂർ പൗരാവലിയും ശിഷ്യരും ചേർന്ന് ആദരിക്കും. നാളെ വൈകിട്ട് 4.30ന് തൃശൂർ ശ്രീശങ്കര ഓഡിറ്റോറിയത്തിൽ നടക്കുന്ന 'നാട്യനമനം' സമാദരണ സദസ് രാജൻ ജെ.പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നർത്തകി ശാന്ത ധനഞ്ജയൻ ഉപഹാരവും കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ മംഗളപത്രവും സമർപ്പിക്കും. ശാന്ത ധനഞ്ജയൻ, കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം പത്മിനി എന്നിവരെ ഗുരുവന്ദനം ചടങ്ങിൽ ആദരിക്കും. കെ.എം. പരമേശ്വരൻ അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |