
തൃശൂർ: ജില്ലയിൽ 25 -29 വരെ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്താൻ തീരുമാനമായി. ഒന്നാം ഓണദിവസം തുടങ്ങി 29ന് പുലിക്കളിയോടെ ഓണാഘോഷം സമാപിക്കും. തേക്കിൻകാട് മൈതാനത്താണ് ജില്ലാതല ഓണാഘോഷ പരിപാടികളും വിവിധ കലാസന്ധ്യകൾ അരങ്ങേറുക. മന്ത്രി ഒ.ജെ.ജനീഷ് ചെയർമാനായി ജില്ലയിലെ എം.പിമാരെയും എം.എൽ.എമാരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തിക്കൊണ്ട് സംഘാടക സമിതി രൂപീകരിച്ചു. എം.എൽ.എ.മാരായ കെ.രാജൻ, സനീഷ്‌കുമാർ ജോസഫ്,സേവ്യർ ചിറ്റിലപ്പിള്ളി,രാജൻ ജെ.പല്ലൻ,മേയർ ഡോ.നിജി ജസ്റ്റിൻ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെസുധീഷ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റിപൊലീസ് കമ്മീഷ്ണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, അഡി.ജില്ലാ മജിസ്‌ട്രേറ്റ് എം.സന്ദീപ്,അസി.കളക്ടർ എ.സി.പ്രീതി, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |