SignIn
Kerala Kaumudi Online
Saturday, 08 August 2026 2.54 AM IST

അനധികൃതമായി പന്നി ഫാം അടച്ചു പൂട്ടാൻ നോട്ടീസ്

വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്തിലെ ചൊക്കന കട്ടിപൊക്കത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പന്നി ഫാം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ഉടമയ്ക്ക് പഞ്ചായത്ത് നോട്ടീസ് നൽകി. ഫാം നടത്തുന്ന ജിൻസൺ പോളിനാണ് നോട്ടീസ് നൽകിയത്.പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി, ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ, ഹെൽത്ത് ഇൻസ്‌പെക്ട്ടർ എന്നിവർ നടത്തിയ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് നടപടി. സ്ഥാപനം അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും മാലിന്യം കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന തോട്ടിലേക്ക് ഒഴുക്കി വിടുന്നതായും കണ്ടെത്തി. പന്നിഫാമിൽ ബ്രീഡിംഗ് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്നും മൃഗങ്ങളെ മാറ്റിപ്പാർപ്പികണമെന്നും തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്ന പെപ്പുകൾ ഉടൻ പൊളിച്ചു മാറ്റണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ്, വൈസ് പ്രസിഡന്റ്് മിനി ടീച്ചർ,പഞ്ചായത്ത് സെക്രട്ടറി ഗോകുൽ കൃഷ്ണ, അസിസ്റ്റന്റ് സെകട്ടറി പുരുഷൻ,ഹെൽത്ത് ഇൻസ്‌പെക്ടർ റെനിൽ,വെറ്റിനറി ഡോക്ടർ സിൻസി, എ.എ റഫീഖ് എന്നിവരാണ് ഫാമിൽ എത്തിയത്. പന്നിഫാം പ്രവർത്തിക്കുന്ന വാർഡിൽ വിദ്യാർത്ഥിക്ക് പന്നിപനി ബാധിച്ച് ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL