
വടക്കാഞ്ചേരി: തോരാമഴയിൽ പട്ടികജാതി കുടുംബത്തെ വീട്ടിൽ നിന്ന് സാധനങ്ങൾ പോലും എടുക്കാൻ അനുവദിക്കാതെ തെരുവിലേക്ക് തള്ളിവിട്ട് സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനം നടത്തിയ ജപ്തിയിൽ പ്രതിഷേധം. മുണ്ടത്തിക്കോട് സെന്റർ ഗാന്ധിനഗറിൽ താമസിക്കുന്ന കുന്നത്തുള്ളി ദാസന്റെ (54) കുടുംബത്തിനായി ജനകീയ കമ്മിറ്റി രൂപീകരിക്കും. ഡി.സി.സി ജനറൽ സെക്രട്ടറി കെ.അജിത് കുമാർ, നഗരസഭ കൗൺസിലർ രമണി പ്രേമദാസൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് രൂപീകരിക്കുക. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വടക്കാഞ്ചേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ഇന്നലെ സ്ഥലം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |