SignIn
Kerala Kaumudi Online
Sunday, 09 August 2026 3.51 AM IST

 പിങ്ക് പൊലീസ് പട്രാളിംഗിന് 'ന്യൂമെറോസ് ഡിപ്ലോസ് സി.യു.വി'സ്‌കൂൾ

c

തൃശൂർ: സിറ്റി ജില്ലയിലെ പൊലീസിംഗിൽ സ്മാർട്ടും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ 'ന്യൂമെറോസ് ഡിപ്ലോസ് സി.യു.വി' വാഹനങ്ങൾ വരുന്നു. ദൈനംദിന പട്രോളിംഗിന്റെ ആവശ്യങ്ങൾക്കനുസൃതമായി കരുത്തുറ്റ രീതിയിലാണ് വാഹനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. തൃശൂർ മാനേജ്‌മെന്റ് അസോസിയേഷനാണ് ന്യുമോറസ് മോട്ടേഴ്‌സാണ് ഇതിനു പിന്നിൽ. ഇന്ന് രാവിലെ 9ന് തേക്കിൻകാട് മൈതാനത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി ഒ.ജെ ജനീഷ് അദ്ധ്യക്ഷനാകും. മേയർ ഡോ.നിജി ജസ്റ്റിൻ, രാജൻ ജെ.പല്ലൻ എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി റവാഡ.എ.ചന്ദ്രശേഖർ, തൃശൂർ റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ടി.നാരായണൻ,ഡെപ്യൂട്ടി മേയർ എ.പ്രസാദ്, സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് എന്നിവർ പങ്കെടുക്കും.

 ആധുനികം സുരക്ഷിതം
'പിങ്ക് പട്രോൾ' നിരയിൽ ഉൾപ്പെടുത്തിയിട്ടുള്ള 5സി.യു.വികളിൽ ഓരോന്നിലും പബ്ലിക് അഡ്രസ് സിസ്റ്റം, സൈറൺ, ബീക്കൺ ലൈറ്റുകൾ, മുൻവശത്തും പിൻവശത്തുമുള്ള ഫ്‌ളാഷർ ലൈറ്റുകൾ, ഒരു യൂട്ടിലിറ്റി ബോക്‌സ്, 2ഹെൽമെറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കഠിനമായ ജോലികൾക്കനുയോജ്യമായ രീതിയിലാണ് രൂപകല്പന. ബെംഗളൂരു, കൊച്ചി പൊലീസ് സേനകളിൽ ഇതിനകം ഉപയോഗിച്ചുവരുന്നതിന് പിന്നാലെ, തൃശൂർ നഗരവും പൊലീസ് സേവനത്തിനായി ന്യൂമെറോസ് ഡിപ്ലോസ് ഉപയോഗിച്ചു തുടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL