
തൃശൂർ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ' ക്യാമ്പയിൻ ഇന്ന് മുതൽ 15വരെ ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂരിൽ വിപുലമായി സംഘടിപ്പിക്കുമെന്ന് സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്.10,11,12ന് മണ്ഡലകേന്ദ്രങ്ങളിൽ തിരംഗ റാലികൾ സംഘടിപ്പിക്കും. 13ന് വൈകിട്ട് 5ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ 'സ്വാഭിമാനയാത്ര' സംഘടിപ്പിക്കും.അമർജവാൻ ജ്യോതിയിൽനിന്നാരംഭിക്കുന്ന യാത്ര കോർപ്പറേഷൻ ഓഫീസിൽ സമാപിക്കും. 13,14,15തീയതികളിൽ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തും. 15ന് രാവിലെ ബി.ജെ.പി ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |