
തൃശൂർ: കേരളത്തിലെ സർവകലാശാലകളിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ പി.എച്ച്ഡി ബിരുദം നൽകിയ മികച്ച ഗവേഷണ പ്രബന്ധത്തിനു നൽകുന്ന വികൽപ് അനുസന്ധാൻ പുരസ്‌കാരം ഡോ.ജി.എസ്. ശിഗേഷിന് പ്രൊഫ.മുഹമ്മദ് കുഞ്ഞ് മേത്തർ സമ്മാനിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. ഡോ.കെ.ജി.പ്രഭാകരൻ അദ്ധ്യക്ഷനായി.ഡോ.ശിഗേഷ് ജി.എസ്.,പ്രൊഫ.വി.കെ. സുബ്രഹ്മണ്യൻ,ഡോ.സി.ബാലസുബ്രഹ്മണ്യൻ, പ്രൊഫ.കെ.രാജേശ്വരി,ആന്റോ പി.ഡി.,ഡോ.ശാന്തി സി., ഡോ.വി.ജി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡോ. പി. ആർ. രമ്യ സ്വാഗതവും ജന വികൽപ് പത്രാധിപർ പ്രൊഫ. പി. രവി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |