
ഇരിഞ്ഞാലക്കുട: കെ.പി.എം.എസ് സ്ഥാപക നേതാവ് പി.കെ.ചാത്തൻ മാസ്റ്ററുടെ പ്രതിമ ഇരിങ്ങാലക്കുടയിൽ സ്ഥാപിക്കണമെന്ന് കെ.പി.എം.എസ് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് തോമസ് ഉണ്ണിയാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം നേതാക്കൾ എം.എൽ.എയ്ക്ക് സമർപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്.വിമൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പൻ, ട്രഷറർ സി.എ.ശിവൻ, സംഘടനാ സെക്രട്ടറി ലോജനൻ അമ്പാട്ട്, വൈസ് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി സി.വി.ബാബു സ്വാഗതവും ട്രഷറർ പി.സി.ബാബു നന്ദിയും പറഞ്ഞു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |