SignIn
Kerala Kaumudi Online
Monday, 10 August 2026 3.37 AM IST

കുടുംബമിത്രം ധനസഹായം

kudumba

തൃശൂർ: ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കാര്യകർത്താ പ്രശിക്ഷണ വർഗ സംഘടിപ്പിച്ചു. 'സംഘടനാ സംവിധാനവും മുന്നോട്ടുള്ള പ്രവർത്തനങ്ങളും' എന്ന വിഷയത്തിൽ സംസാരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജീവൻ നാലുമാക്കൽ അദ്ധ്യക്ഷനായി. കുടുംബമിത്രം സാമ്പത്തിക സഹായ പദ്ധതിയുടെ ഭാഗമായി മരണപ്പെട്ട ചന്ദ്രന്റെ ഭാര്യ ഭാഗ്യരഥി ചന്ദ്രന് 5ലക്ഷത്തിന്റെ ചെക്ക് സംസ്ഥാന സെക്രട്ടറി പി.എസ്. രഘുനാഥ് ചിയ്യാരം കൈമാറി. വിഭാഗ് സമ്പർക്ക പ്രമുഖ് സതീശൻ,സംസ്ഥാന സമിതി അംഗം സി.വി. പ്രേംകുമാർ,രഘുനാഥ് വെള്ളാട്ട്,അഡ്വ.വാസവൻ എന്നിവർ ക്ലാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL