
തൃശൂർ: ഐ.ടി.ഐ, പോളിടെക്‌നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് ബിരുദ പഠനത്തിന് അവസരമൊരുക്കുന്ന സർക്കാർ ഉത്തരവിനെ കേരള ശാസ്ത്രവേദി ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. 'ബിരുദ പഠനത്തിന് പ്ലസ് ടു വേണ്ട' എന്ന വാർത്ത തെറ്റിദ്ധാരണയാണെന്നും യു.ജി.സിയുടെ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് പ്രകാരം സാങ്കേതിക കോഴ്‌സുകളിലെ ക്രെഡിറ്റുകൾ പ്ലസ് ടുവിന് തുല്യമായി അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ശാസ്ത്രവേദി വ്യക്തമാക്കി. ഈ തീരുമാനം കേരളത്തിലെ യുവാക്കളുടെ തൊഴിൽ ശേഷിയും നൈപുണ്യവും വർദ്ധിപ്പിക്കാൻ ഉപകരിക്കും. കേരള ശാസ്ത്രവേദി ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി.എൽ.ജോമി, സെക്രട്ടറി ഡോ.അരുൺ കരിപ്പാൽ, ഷാജു കെ.ഡേവിസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |