
തൃശൂർ: നഗരത്തിലും അയ്യന്തോൾ, ഒളരി പ്രദേശങ്ങളിലും അലഞ്ഞുനടക്കുന്ന പശുക്കളെയും കാളകളെയും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റണമെന്ന് എൽ.ജെ.പി ജില്ലാ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ കോർപ്പറേഷൻ പിടികൂടി അയ്യന്തോൾ കളക്ട്രേറ്റിന് സമീപത്തെ താത്കാലിക ഷെൽട്ടറിൽ പാർപ്പിച്ചിരിക്കുകയാണ്. വാക്സിനേഷൻ പൂർത്തിയാക്കി തമിഴ്നാട്ടിലേക്ക് കടത്താനാണ് പദ്ധതി. തമിഴ്നാട്ടിലേക്ക് കൊണ്ടുപോയാൽ അറവുകാരുടെ കൈകളിലെത്താൻ സാദ്ധ്യതയുണ്ടെന്ന് എൽ.ജെ.പി ജില്ലാ പ്രസിഡന്റ് മധു കാരിക്കോടൻ പറഞ്ഞു. സുവോളജിക്കൽ പാർക്കിൽ ഇവയ്ക്ക് താമസസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. പ്രജിത്ത് ചാണയിൽ, ദർശൻ ഇടവന,ശ്രീനേഷ് കോട്ടക്കൽ,തിലകൻ കെ.ജി,ജയശ്രീ ഗുരുവായൂർ,ശ്രീജ വിശ്വനാഥ് എന്നിവർ
സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |