
തൃശൂർ: മാർക്കറ്റനുസരിച്ച് രചനകളെ മാറ്റിമറിക്കുന്ന കാലം അപകടകരമെന്ന് കവി പി. രാമൻ. മാർക്കറ്റ് സാഹിത്യ സാന്നിദ്ധ്യം ഭാഷയെയും പുസ്തക വായനാശീലത്തെയും വെല്ലുവിളിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എൻ. സുനിൽകുമാറിന്റെ ചന്ദ്രായനം ചരിത്രനോവലിനെ മുൻനിറുത്തിയ സംവാദം പുസ്തക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ സാംസ്‌കാരിക അക്കാഡമിയും എഴുത്തുകൂട്ടവും ചേർന്ന് സംഘടി പ്പിച്ച സംവാദത്തിൽ ഡോ. സി.എൻ. പരമേശ്വരൻ അദ്ധ്യക്ഷനായി. ഡബ്ബിംഗ് ആർട്ടിസ്റ്റ് തങ്കമണി പുസ്തക വായന നടത്തി. താര അതിയേടത്ത് പുസ്തകാസ്വാദനം നിർവഹിച്ചു. സി.പി. സുമ, കെ.എൻ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |