SignIn
Kerala Kaumudi Online
Sunday, 16 August 2026 3.43 AM IST

വന്ദേമാതരത്തിൽ രാഷ്ട്രീയവിവാദം

photo

തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കാത്തതിനെ ചൊല്ലി തൃശൂരിൽ വിവാദം. സർക്കാർ സ്വാതന്ത്ര്യദിനാഘോഷം നടത്തിയ തേക്കിൻകാട് മൈതാനത്ത്, അതേ സമയത്ത് രാഷ്ട്രരക്ഷാ സമിതിയുടെ നേതൃത്വത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ച് ദേശീയപതാക ഉയർത്തിയത് രാഷ്ട്രീയ തർക്കത്തിനും ഇടയാക്കി. തേക്കിൻകാട് മൈതാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നില്ല. സർക്കാർ പരിപാടിക്കിടെ ബി.ജെ.പി സമാന്തര പരിപാടി സംഘടിപ്പിച്ചതിനെ വിമർശിച്ച് മന്ത്രി ഒ.ജെ. ജനീഷ് രംഗത്തെത്തി. തെക്കേഗോപുരനടയിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ദേശീയപതാക ഉയർത്തി. തുടർന്ന് വന്ദേമാതരം പൂർണമായി ആലപിച്ചു. ജസ്റ്റിൻ ജേക്കബ്, അനീഷ് ഇയാൽ, അഡ്വ. കെ.ആർ.ഹരി, സുജയ് സേനൻ, ഡോ. വി. ആതിര, സീന പ്രകാശ്, ഷീബ ബാബു, എൻ. ആർ. റോഷൻ, അശ്വിൻ വാരിയർ, സന്തോഷ്, വിപിൻ ഐനീക്കുന്നത്, സുരേന്ദ്രൻ ഐനീക്കുന്നത് എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നു.


കോർപറേഷനിലും പ്രതിഷേധം

കോർപ്പറേഷനിലും വന്ദേമാതരത്തെ ചൊല്ലി ബി.ജെ.പി പ്രതിഷേധിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയഗീതമായ വന്ദേമാതരം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ ഗാനം മുഴുവനായി ആലപിച്ചു. ഗാനം ആലപിച്ചപ്പോൾ മേയറും ഡെപ്യൂട്ടി മേയറും മൈക്കിലൂടെ പ്രസംഗിച്ച് തടസപ്പെടുത്തിയെന്നും കൗൺസിലർമാർ ആരോപിച്ചു.

വന്ദേമാതരം ആലപിക്കുന്നതിന് തടസം സൃഷ്ടിക്കുകയും ദേശീയഗീതത്തോട് അനാദരവ് കാണിക്കുകയും ചെയ്തതായി ആരോപിച്ച് ബി.ജെ.പി, സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ, സിസി ടി.വി ദൃശ്യങ്ങൾ, ഫോട്ടോകൾ എന്നിവയും പരാതിക്കൊപ്പം നൽകി.

പ​രാ​തി​ ​ന​ൽ​കി​ ​ക്ഷേ​ത്രം​ ​മാ​നേ​ജർ

തൃ​ശൂ​ർ​:​ ​വ​ട​ക്കു​ന്നാ​ഥ​ ​ക്ഷേ​ത്ര​ ​മൈ​താ​നി​യി​ൽ​ ​ദേ​വ​സ്വം​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​വ​ട​ക്കു​ന്നാ​ഥ​ ​ക്ഷേ​ത്രം​ ​മാ​നേ​ജ​ർ​ ​ല​ക്ഷ്മി​ ​കെ.​പ്ര​കാ​ശ് ​തൃ​ശൂ​ർ​ ​ഈ​സ്റ്റ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​ഇ​ന്ന് ​രാ​വി​ലെ​ 9​ ​മ​ണി​യോ​ടെ​ ​തെ​ക്കേ​ ​ഗോ​പു​ര​ന​ട​യ്ക്ക് ​സ​മീ​പ​മാ​യി​രു​ന്നു​ ​സം​ഭ​വം.​ ​അ​മ്പ​തോ​ളം​ ​വ​രു​ന്ന​ ​സം​ഘം​ ​ക്ഷേ​ത്ര​ ​ജീ​വ​ന​ക്കാ​ര​ന്റെ​ ​നി​ർ​ദ്ദേ​ശം​ ​അ​വ​ഗ​ണി​ക്കു​ക​യും​ ​ത​ട​യാ​ൻ​ ​ശ്ര​മി​ച്ച​വ​രോ​ട് ​ത​ർ​ക്കി​ക്കു​ക​യും​ ​ചെ​യ്ത​ ​ശേ​ഷ​മാ​ണ് ​പ​രി​പാ​ടി​ ​ന​ട​ത്തി​യ​തെ​ന്ന് ​പ​റ​യു​ന്നു.​ ​അ​നു​മ​തി​യി​ല്ലാ​ത്ത​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്തു​ന്ന​തി​ൽ​ ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ശ​ക്ത​മാ​യ​ ​ആ​ശ​ങ്ക​ ​രേ​ഖ​പ്പെ​ടു​ത്തി.


ബി.ജെ.പിയുടെ നടപടി സ്വാതന്ത്ര്യദിനത്തിന്റെ പവിത്രതയെ അപമാനിക്കുന്നതാണ്. സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഒന്നും അവകാശപ്പെടാനില്ലാത്തവരാണ് അവർ. ചൊല്ലിയത് തന്നെ തെറ്റായിരുന്നു

- മന്ത്രി ഒ.ജെ.ജനീഷ്

ദേശീയഗീതമായ വന്ദേമാതരം ആദ്യന്തം ആലപിക്കേണ്ടത് രാജ്യത്തിന്റെ നിയമമാണെന്നും അത് പാലിക്കാൻ യു.ഡി.എഫ്. സർക്കാർ തയ്യാറാകണം
-അഡ്വ.കെ.കെ.അനീഷ് കുമാർ,
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്


സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് തേക്കികാട് മൈതാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിന് സമാന്തരമായി ബി.ജെ.പി പരിപാടി സംഘടിപ്പിച്ചത് അപലപനീയവും അനാദരവുമാണ്. ക്ഷേത്രമൈതാനത്ത് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങളുണ്ട്. ഇത് പൂർണമായും ലംഘിക്കപ്പെട്ടിരിക്കുകയാണ്.

അഡ്വ.ജോസഫ് ടാജറ്റ്
ഡി.സി.സി പ്രസിഡന്റ്)

തൃ​ശൂ​രി​ൽ​ ​സ്വാ​ത​ന്ത്ര്യ​ ​ദി​നാ​ഘോ​ഷ​ത്തി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​പ​രി​പാ​ടി​ ​ന​ട​ക്കു​ന്ന​ ​വേ​ദി​ക്ക് ​സ​മീ​പം​ ​സ​മാ​ന്ത​ര​ ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ച​ ​ബി.​ജെ.​പി​ ​ന​ട​പ​ടി​ ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.​ ​സാ​ധാ​ര​ണ​ ​നി​ല​യി​ൽ​ ​ഒ​രു​ ​പാ​ർ​ട്ടി​യും​ ​സ്വാ​ത​ന്ത്ര്യ​ ​ദി​നാ​ഘോ​ഷ​ച്ച​ട​ങ്ങി​നെ​ ​അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ന്ന​ ​ഒ​രു​ ​പ​രി​പാ​ടി​യും​ ​ന​ട​ത്താ​റി​ല്ല.​ ​ബി.​ജെ.​പി​ ​കേ​ന്ദ്രം​ ​ഭ​രി​ക്കു​ന്ന​ ​ക​ക്ഷി​യാ​യ​തി​നാ​ൽ​ ​കൂ​ടു​ത​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​കാ​ണി​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​അ​തു​ണ്ടാ​യി​ല്ല.
(​ ​കെ.​വി.​അ​ബ്ദു​ൾ​ ​ഖാ​ദ​ർ,​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി)

ക്ഷേ​ത്ര​ ​മൈ​താ​നി​യി​ൽ​ ​തെ​ക്കേ​ ​ഗോ​പു​ര​ ​ന​ട​യ്ക്ക് ​സ​മീ​പം​ ​അ​നു​മ​തി​ ​ഇ​ല്ലാ​തെ​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​വേ​ണ്ട​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം.​ ​ക്ഷേ​ത്ര​ ​മാ​നേ​ജ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.
കെ.​ ​ര​വീ​ന്ദ്ര​ൻ,
കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL