SignIn
Kerala Kaumudi Online
Thursday, 20 August 2026 1.41 AM IST

കൃഷി വകുപ്പിന്റെ ഓണച്ചന്തകൾ 22ന്

photo

തൃശൂർ: ഓണക്കാലത്ത് കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 22 മുതൽ 25 വരെ കൃഷിഭവൻ തലത്തിൽ 105 ഓണച്ചന്തകളും വി.എഫ്.പി.സി.കെയുടെ 16 ഓണച്ചന്തകളും ഹോർട്ടികോർപ്പിന്റെ 61 ഓണച്ചന്തകളും പ്രവർത്തിക്കും. ഓണവിപണിക്കായി കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ മൊത്തവിൽപ്പന വിലയേക്കാൾ 10 ശതമാനം അധികവില നൽകി സംഭരിക്കും. ഇവ ഓണച്ചന്തകളിലൂടെ പൊതുവിപണിയിലെ ചില്ലറവിൽപ്പന വിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.

ജൈവപച്ചക്കറി പൊതുവിപണിയിലെ മൊത്തവിൽപ്പന വിലയേക്കാൾ 20 ശതമാനം അധികവില നൽകി സംഭരിക്കും. ഇവ ഓണച്ചന്തകളിലൂടെ പൊതുവിപണിയിലെ ചില്ലറവിൽപ്പന വിലയേക്കാൾ 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് വിൽപ്പന നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL