
കൊല്ലം: സി.പി.എമ്മിന്റെ സമുന്നത നേതാവും മുൻ എം.എൽ.എയും സി.ഐ.ടി.യുവിന്റെ ദീർഘകാല ജില്ലാ പ്രസിഡന്റുമായിരുന്ന സി.പി.കരുണാകരൻപിള്ളയുടെ ഇരുപത്തിയൊന്നാമത് അനുസ്മരണ ദിനം ഇന്ന് നടക്കും. സി.ഐ.ടി.യു രൂപീകരണ കാലഘട്ടം മുതൽ ജില്ലയിൽ തൊഴിലാളിവർഗ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്വലമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു അദ്ദേഹം. ഇന്ന് ജില്ലയിലെ വിവിധ തൊഴിലിടങ്ങളിലും സി.ഐ.ടി.യു ഓഫീസുകളിലും പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തും. ദിനാചരണം സമുചിതമായി ആചരിക്കണമെന്ന് സി.ഐ.ടി.യു കൊല്ലം ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പും സെക്രട്ടറി എസ്. ജയമോഹനും അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |