കൊടുങ്ങല്ലൂർ: ആക്രിക്കടയിൽ നിന്ന് ചെമ്പ്, പിച്ചള സാമഗ്രികൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോടി വീട്ടിൽ കിടങ്ങന്നൂർ പുത്തൻവീട് വീട്ടിൽ സുനിലാണ് (44) അറസ്റ്റിലായത്. ലോകമലേശ്വരത്തുള്ള തമിഴ്‌നാട് സ്വദേശിയായ കാളിമുത്തു (53) എന്നയാളുടെ ആക്രിക്കടയോടനുബന്ധിച്ചുള്ള മുറിയിൽ നിന്ന് തിരുവോണ ദിനത്തിൽ ഏകദേശം 18000 രൂപ വിലവരുന്ന എട്ട് കിലോ തൂക്കമുള്ള പഴയ ചെമ്പ് വയറുകൾ, ഏകദേശം ആറ് കിലോ തൂക്കംവരുന്ന പഴയ പിച്ചള ടാപ്പുകൾ എന്നിവയാണ് മോഷ്ടിച്ചത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ എസ്.ഐമാരായ അതുൽമോഹൻ, അറാഫത്ത്, അജയ്, ജി.എ.എസ്.ഐ സിബി, സി.പി.ഒ ഷെരീഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |