
ചാലക്കുടി: എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ ശാഖകൾ കേന്ദ്രീകരിച്ച് ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. കൂടപ്പുഴ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തിൽ യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ പതാക ഉയർത്തി. യൂണിയൻ പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി അദ്ധ്യക്ഷനായി. കൗൺസിലർമാരായ പി.ആർ.മോഹനൻ, ടി.വി.ഭഗി,ഈസ്റ്റ് ചാലക്കുടി ശാഖ പ്രസിഡന്റ് എ.ടി.ബാബു, എ.കെ.സുഗതൻ അമ്മാഞ്ചേരി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ക്ഷേത്രം മേൽശാന്തി കെ.ബാബുലാലിന്റെ നേതൃത്വത്തിൽ ഗുരുപൂജ നടന്നു. ഘോഷയാത്രയും തുടർന്ന് പിറന്നാൾ സദ്യയുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |