
പുതുക്കാട്: ശ്രീനാരായണ ഗുരുജയന്തി ആഘോഷത്തിന്റെ ഭാഗമായി പുതുക്കാട് യൂണിയൻ ഗുരുമന്ദിരത്തിൽ ഗുരുപൂജ, വിശേഷാൽ പ്രാർത്ഥനായോഗം എന്നിവ നടത്തി. യൂണിയൻ പ്രസിഡന്റ് സി.ജെ.ജനാർദ്ദനൻ ആഘോഷങ്ങൾ
ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.കെ.രവീന്ദ്രൻ ജയന്തിസന്ദേശം നൽകി. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ആർ.രഘു മാസ്റ്റർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ദേവൻ തറയിൽ, രാജീവ് കരവട്ട്, പി.ആർ.വിജയകുമാർ, ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിൽ കേന്ദ്രസമിതി അംഗം എം.കെ.നാരായണൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ശരത് പെരുമറത്ത്, അനിൽകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |