SignIn
Kerala Kaumudi Online
Monday, 14 September 2026 9.08 PM IST

ശ്രീനാരായണ ഗുരുദേവ ജയന്തി

sndp

ഗുരുവായൂർ: എസ്.എൻ.ഡി.പി.യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. യൂണിയൻ ഓഫീസിൽ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി പി.എ.സജീവൻ, കൗൺസിലർ കെ.കെ.രാജൻ, കെ.ജി.ശരവണൻ വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് കമ്മറ്റി അംഗം കെ.ആർ ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പ്രത്യേകം തയ്യാറാക്കിയ ഗുരുമണ്ഡപത്തിൽ ഗുരുപൂജ, അഷ്ടോത്തര നാമാവലി, സമൂഹപ്രാർത്ഥന തുടങ്ങിയവയുണ്ടായി. യൂണിയനു കീഴിലെ 60ഓളം ശാഖകളിൽ ജയന്തി സമ്മേളനവും നാമജപ ഘോഷയാത്രയും നടത്തി. യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനൻ, സെക്രട്ടറി പി.എ.സജീവൻ, വനിതാസംഘo സെക്രട്ടറി ശൈലജ കേശവൻ, യൂണിയൻ ഡയറക്ടർ ബോർഡ് അംഗം പി.പി.സുനിൽകുമാർ, വിമലാനന്ദൻ മാസ്റ്റർ, കൗൺസിലർമാരായ കെ.കെ.രാജൻ, കെ.ജി.ശരവണൻ, യൂണിയൻ യൂത്ത്മൂവ്മെന്റ് അംഗം കെ.ആർ ഉണ്ണിക്കൃഷ്ണൻ എന്നിവർ വിവിധ ശാഖകളിൽ പങ്കെടുത്തു. ഇരിങ്ങപ്പുറം ഈസ്റ്റ് ശാഖയിൽ നടന്ന ശ്രീനാരയണ ഗുരുജയന്തി സമ്മേളനം യൂണിയൻ സെക്രട്ടറി പി.എ.സജീവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കെ.കെ.രാജൻ അദ്ധ്യക്ഷനായി. ശാഖ പ്രസിഡന്റ് കെ.കെ.ലോഹിതാക്ഷൻ പതാകയുയർത്തി. ശാഖയിലെ എസ്.എസ്.എൽ.സി, പ്ലസ്‌ടു വിജയികളായ എല്ലാ വിദ്യാർത്ഥികളേയും ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL