
തൃശൂർ: എസ്.എൻ.ഡി.പി യോഗം പീച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാഗുരുപൂജയും ജയന്തിസദ്യയും പൊതുസമ്മേളനവും നടന്നു. യൂണിയൻ പ്രസിഡന്റ് കെ.എസ്.സുബിൻ ഭദ്രദീപം തെളിച്ചു. ഉച്ചയ്ക്കുശേഷം നടന്ന പൊതുസമ്മേളനം മുംബയ് സൂര്യ ഫൗണ്ടേഷൻ സ്ഥാപകൻ സൂര്യാജി ഉദ്ഘാടനം ചെയ്തു. പീച്ചി യൂണിയൻ സെക്രട്ടറി പി.കെ.സന്തോഷ് അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ കെ.യു.ഷാജി സ്വാഗതവും പീച്ചി യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുഭദ്ര വാസു നന്ദിയും പറഞ്ഞു.
ജീവ്‌സ് ഗ്രൂപ്പ് എം.ഡി പി.വി.രാജീവ്, ഡോ.കെ.സി.പ്രകാശൻ (എലൈറ്റ് ഹോസ്പിറ്റൽ), ഡോ.പ്രേംകുമാർ വിശ്വനാഥ് (മാക്‌സ് കെയർ,ഹോസ്പിറ്റൽ), കെ.വി.ആനന്ദൻ (വേണൂസ് ഗ്രൂപ്പ്), കെ.എം.സജീഷ് കുമാർ (എളനാട് മിൽക്ക്), അതുല്യഘോഷ് വെട്ടിയാട്ടിൽ (ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ്), സൈക്കോളജിസ്റ്റ് ബീന ധർമ്മൻ, അഡ്വ.പ്രതിഭ തുടങ്ങിയവർ സംബന്ധിച്ചു. തൃശൂർ ജില്ലയിലെ വിവിധ മേഖലകളിലുള്ള പ്രതിഭകളെയും ബിസിനസ് പ്രമുഖരെയും വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |