SignIn
Kerala Kaumudi Online
Thursday, 10 September 2026 3.58 AM IST

നവോത്ഥാന നായകരുടെ സംഭാവനകൾ നിസ്തുലം: മന്ത്രി

d

തൃശൂർ: പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിനോ ക്ഷേത്രപ്രവേശനത്തിനോ സ്വാതന്ത്ര്യമില്ലാതിരുന്ന കേരളത്തിൽ ആ വ്യവസ്ഥിതിയെ മാറ്റിയെടുക്കാൻ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും അടക്കമുള്ള നവോത്ഥാന നായകർ നൽകിയ പങ്ക് വലുതാണെന്ന് മന്ത്രി ഒ.ജെ.ജനീഷ്. 172-ാം ശ്രീനാരായണ ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ തെക്കെ ഗോപുരനടയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ്. ഗുരുദർശനങ്ങൾ ജീവിതത്തിൽ എത്രത്തോളം നടപ്പിലാക്കുന്നു എന്നതാണ് പ്രധാനം. ജാതിയുടെയും മതത്തിന്റെയും പേരിൽ ആരെയും താഴ്ത്തിക്കാണിക്കാത്ത, എല്ലാവർക്കും തുല്യഅവസരങ്ങൾ ലഭിക്കുന്ന ഇന്നത്തെ സാമൂഹിക സാഹചര്യത്തിലേക്ക് കേരളത്തെ എത്തിച്ചതിൽ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് പങ്കുണ്ടെന്നും പറഞ്ഞു.
ശ്രീനാരായണ ഗുരുജയന്തിക്കൊപ്പം അയ്യങ്കാളിജയന്തിയുടെ പ്രാധാന്യവും ചൂണ്ടിക്കാണിച്ച അദ്ദേഹം വ്യത്യസ്ത രീതികളിലൂടെ സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്കായി ഇരുവരും പ്രവർത്തിച്ചുവെന്നും വ്യക്തമാക്കി. എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി.പ്രസന്നൻ അദ്ധ്യക്ഷനായി. യൂണിയൻ അസി.സെക്രട്ടറി കെ.വി.സദാനന്ദൻ ഭദ്രദീപം തെളിച്ചു. കേന്ദ്ര യുവജനക്ഷേമ ബോർഡ് വൈസ് ചെയർപേഴ്‌സണും എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറിയുമായ അഡ്വ. സംഗീത വിശ്വനാഥൻ ജയന്തി സന്ദേശം നൽകി.എം.പ്രകാശൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി മോഹൻ കുന്നത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് ടി.ആർ.രഞ്ജു നന്ദിയും പറഞ്ഞു.

ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.വി.രഞ്ജിത്ത്, കെ.വി.വിജയൻ, യൂണിയൻ കൗൺസിലർമാരായ പി.ബി.ഇന്ദിരാദേവി, പി.വി.വിശ്വേശരൻ എന്നിവർ സംബന്ധിച്ചു. കൗൺസിലർമാരായ എൻ.വി. മോഹൻദാസ്, കെ.ആർ.ഉണ്ണിക്കൃഷ്ണൻ, കെ.കെ.ഭാഗീരഥൻ, കെ.ആർ.മോഹനൻ, പി.കെ.കേശവൻ, എ.കെ. ഗംഗാധരൻ, കെ.എസ്.വിശ്വംഭരൻ, വനിതാസംഘം പ്രസിഡന്റ് പദ്മിനി ഷാജി, സെക്രട്ടറി എം.ആർ.രാജശ്രീ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വി.ഡി.സുഷിൽകുമാർ എന്നിവർ നേതൃത്വം നൽകി. പൊതുസമ്മേളനത്തിന് ശേഷം തെയ്യം,പഞ്ചവാദ്യം,ചെണ്ടമേളം,കളരി എന്നിവയുടെ അകമ്പടിയോടെ സ്വരാജ് റൗണ്ട് ചുറ്റി ഘോഷയാത്രയും നടന്നു. യൂണിയന് കീഴിലുള്ള വിവിധ ശാഖകളിൽ നിന്നുള്ള ശ്രീനാരായണീയ ഭക്തർ ഘോഷയാത്രയിൽ അണിചേർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL