
കൊടുങ്ങല്ലൂർ: അറിവിലൂടെ മനുഷ്യനെ സ്വതന്ത്രനാക്കുകയും സംഘടനയിലൂടെ സമൂഹത്തെ ശക്തിപ്പെടുത്തുകയും അധ്വാനത്തിലൂടെയും വ്യവസായത്തിലൂടെയും സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുകയും ചെയ്യുന്ന സമഗ്ര നവോത്ഥാനമാണ് ശ്രീ നാരായണ ഗുരുദേവൻ സൃഷ്ടിച്ചത്. മനുഷ്യ പുരോഗതിക്കായി ലോകത്ത് ഇങ്ങനെ ഒരു സൃഷ്ടി നടത്തിയത് ഗുരുദേവനാണെന്നും അതുകൊണ്ടാണ് ലോകം മുഴുവനും ഗുരുദേവനെ ആരാധിക്കുന്നതെന്നും എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ172-ാം മത് ഗുരുദേവ ജയന്തി ആഘോഷ സമാപനസമ്മേളനം അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂർ തെക്കേ നടയിലെ നവരാത്രിമണ്ഡപത്തിൽ നടന്ന സമാപന സമ്മേളനം മന്ത്രി അഡ്വ.ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ പി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.കെ. പ്രസന്നൻ ആമുഖപ്രസംഗം നടത്തി. യോഗം കൗൺസിലർ ബേബി റാം ഭദ്രദീപം പ്രകാശിപ്പിച്ചു. പ്രശസ്ത ഗുരുദേവ പ്രഭാഷകനും തത്വചിന്തകനുമായ ഡോ.എം.എം.ബഷീർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ഡിൽഷൻ കൊട്ടേക്കാട്ട്, കെ.ഡി.വിക്രമാദിത്യൻ,എം.കെ.തിലകൻ, ദിനിൽ മാധവ്, ജോളിഡിൽഷൻ, കെ.എസ്.ശിവറാം,ഷിയ വിക്രമാദിത്യൻ,കെ.എ.അനീഷ്,ഗീത സത്യൻ, എൻ.എ.സദാനന്ദൻശാന്തി, പി.കെ.ബാബു ശാന്തി, കണ്ണൻ ശാന്തി തുടങ്ങിയവർ സംസാരിച്ചു. ശാഖകളിൽ നിന്നും പ്രവർത്തകർ ഘോഷയാത്ര പുറപ്പെടുന്ന കൊടുങ്ങല്ലൂരിലെ മുഗൾ മാൾ പരിസരത്തേക്ക് കാൽനട ജാഥയായും വാഹനങ്ങളിലുമായാണ് എത്തിയത്. പീത പതാകളേന്തിയും താളമേളവാദ്യങ്ങളുടെ അകമ്പടികളോടെയുമാണ് ഘോഷയാത്ര. ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന ഘോഷയാത്ര കൊടുങ്ങല്ലൂർ നഗരത്തെ അക്ഷരാർത്ഥത്തിൽ പീതസാഗരമാക്കി മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |