SignIn
Kerala Kaumudi Online
Friday, 11 September 2026 12.41 AM IST

പെരിങ്ങോട്ടുകര യൂണിയൻ

s

അന്തിക്കാട്: എസ്.എൻ.ഡി.പി.യോഗം പെരിങ്ങോട്ടുകര യൂണിയന്റെ നേതൃത്വത്തിൽ 172ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ നടന്നു. രാവിലെ 8ന് യൂണിയൻ ഓഫീസിൽ യൂണിയൻ പ്രസിഡന്റ് ഹണി കണാറ പീതപതാക ഉയർത്തിയതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. തുടർന്ന് യൂണിയൻ പരിധിയിലെ 65 ശാഖാ യോഗങ്ങളിലേക്കും പ്രയാണം ചെയ്ത ജയന്തി വിളംബര വാഹനങ്ങൾക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വൈകിട്ട് തൃപ്രയാർ കിഴക്കേ നടയിലെ പുഴയോരത്ത് നിന്നും ആയിരക്കണക്കിന് ഗുരുദേവ ഭക്തരും ശാഖാ അംഗങ്ങളും അണിനിരന്ന വർണ്ണാഭമായ ജയന്തി ഘോഷയാത്ര ആരംഭിച്ചു. തൃപ്രയാർ തൃശൂർ മെയിൻ റോഡ് വഴി സഞ്ചരിച്ച ഘോഷയാത്ര പെരിങ്ങോട്ടുകര ശ്രീ സോമശേഖര ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. വൈകീട്ട് 5ന് പെരിങ്ങോട്ടുകര ശ്രീനാരായണ ഹാളിൽ വച്ച് പൊതുസമ്മേളനവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. പെരിങ്ങോട്ടുകര ശ്രീനാരായണ ആശ്രമം സെക്രട്ടറി സ്വാമി ദിവ്യാനന്ദഗിരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഹണി കണാറ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ.കെ.സി. സതീന്ദ്രൻ, ടി.ജി.സുഭാഷ്, യോഗം ഡയറക്ടർമാരായ ഷിജി തിയ്യാടി, കെ.വി.വിനോദ്, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ കൊച്ചത്ത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL