
കൊടകര: ഗുരുദേവന്റെ ദർശനങ്ങൾക്കും കാഴ്ചപാടുകൾക്കും ഇക്കാലത്തും പ്രസക്തിയെന്ന് മന്ത്രി ഒ.ജെ ജനീഷ്. എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. യൂണിയൻ വൈസ്‌പ്രസിഡന്റ് പി.കെ സുഗതൻ അദ്ധ്യക്ഷനായി. ഡോ.അശ്വനി ദേവ് തന്ത്രികൾ ജയന്തിദിന സന്ദേശം നൽകി. എം.എൽ.എമാരായ കെ.കെ.രാമചന്ദ്രൻ,തോമാസ് ഉണ്ണിയാടൻ, കൊടകര ഗ്രാമ പഞ്ഞയത്ത് പ്രസിഡന്റ് ജോയ് നെല്ലിശ്ശേരി, യൂത്ത് മുവ്‌മെന്റ് സംസ്ഥാന ജോസെക്രട്ടറി അനുപ് കെ ദിനേശൻ, യോഗം ഡയറക്ടർ എൻ.ബി മോഹനൻ,യൂത്ത്മുവ്‌മെന്റ് യൂണിയൻ സെക്രട്ടറി കെ.എസ് ശ്രീരാജ്, നന്ദകുമാർ ചക്കമല്ലിശ്ശേരി, വനിത സംഘം യൂണിയൻ സെക്രട്ടറി സുമ ഷാജി തുടങ്ങിയവർ സംസാരിച്ചു. ശ്രീധരൻ നടുവളപ്പിൽ ദീപ പ്രോജ്വലനം നിർവഹിച്ചു.യൂണിയൻ സെക്രട്ടറി കെ.ആർ ദിനേശൻ സ്വാഗതവും യൂണിയൻ കൗൺസിലർ പ്രസന്നൻ എടത്താടൻ നന്ദിയും പറഞ്ഞു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച ശ്രീധരൻ വൈക്കത്താടൻ, പി.എസ്.ദിലീപ് കുമാർ എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |