
തൃപ്രയാർ: 172ാംമത് ശ്രീനാരായണ ഗുരുജയന്തി നാട്ടിക യൂണിയൻ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വലപ്പാട് ചന്തപ്പടിയിൽ നിന്നും ആരംഭിച്ച ആയിരങ്ങൾ പങ്കെടുത്ത വർണ്ണാഭമായ തിരുജയന്തി ഘോഷയാത്ര നാട്ടിക ശ്രീനാരായണ ഹാളിലെ ഗുരുമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പര്യവസാനിച്ചു. തൃപ്രയാർ സെന്ററിനെ പീതസാഗരമാക്കി ഗുരുദേവ കീർത്തനങ്ങളാൽ മുഖരിതമായ ഘോഷയാത്ര കാണുവാൻ പാതയോര വീഥികളിൽ ജനങ്ങൾ നിറഞ്ഞു. യൂണിയൻ ഭാരവാഹികളായ യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, യൂണിയൻ വൈസ് പ്രസിഡന്റ് പി.വി സുദീപ് മാസ്റ്റർ, യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി, പ്രകാശ് കടവിൽ, ജയന്തൻ പുത്തൂർ, നാരായണദാസ് കെ.ജി, ദീപൻ കെ. എസ് , ഗണേശൻ സി എസ് , നരേന്ദ്രൻ തയ്യിൽ, ബിനോയ് പാണപറമ്പിൽ, സലി തഷ്‌ണാത്ത്, പ്രജോത് പി.എസ്, തുഷാർ ഇല്ലിക്കൽ, ബിന്ദു മനോജ്, ശ്രീജ മൗസ്മി, പ്രഭാശങ്കർ വി.പി., അദ്വൈത് വയനപ്പിള്ളി, ജിജിൻ മച്ചിങ്ങൽ, മണികണ്ഠൻ സി.എസ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |