SignIn
Kerala Kaumudi Online
Saturday, 29 August 2026 9.58 AM IST

മണ്ണുത്തിയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം

d

തൃശൂർ: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ 172-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ നടന്നു. മണ്ണുത്തി പട്ടാളക്കുന്ന് പാലം പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര മണ്ണുത്തി കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രമൈതാനത്ത് സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം അഡ്വ.കെ.രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.കെ.സുധാകരൻ അദ്ധ്യക്ഷനായി. സുന്ദരൻ കുന്നത്തുള്ളി ഭദ്രദീപ പ്രകാശനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ പൊന്നൂക്കര നന്ദിയും പറഞ്ഞു. വ്യക്തിഗത പുരസ്‌കാര സമർപ്പണം യൂണിയൻ കൗൺസിലർ റീഗൽ ജുവലറി ഉടമയുമായ ശിവദാസൻ താമരശ്ശേരിയും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണം ഇളനാട് മിൽക് എം.ഡി കെ.എം.സജീഷ് കുമാറും നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ചിന്തു ചന്ദ്രൻ,യൂണിയൻ കൗൺസിലർ ജനാർദ്ദൻ പുളിങ്കുഴി,പെൻഷണേഴ്സ് നേഴ്‌സ് കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വ.എം.എൻ.ശശിധരൻ, വനിതാ സംഘം പ്രസിഡന്റ് എ.വി. ബീന, സെക്രട്ടറി കെ.ജി.കുമാരി എന്നിവർ ആശംസകൾ നേർന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്പോർട്സ് -ഗെയിംസ് രംഗത്തെ മെഡൽ ജേതാക്കളെയും കർഷക അവാർഡ് ജേതാക്കളെയും ആദരിച്ചു. ഘോഷയാത്രയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാഖകൾക്കുള്ള സമ്മാനദാനവും വിവിധ കലാപരിപാടികളും ശാഖാ പ്രവർത്തകരുടെ ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL