SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.32 AM IST

ചിറങ്ങര ശാഖയിൽ ഗുരുദേവ ജയന്തി

chhiranagara
കൊരട്ടി-ചിറങ്ങര എസ്.എൻ.ഡി.പി ശാഖയിൽ നടന്ന ചതയദിന ഘോഷയാത്ര

കൊരട്ടി: എസ്.എൻ.ഡി.പി കൊരട്ടി ചിറങ്ങര ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. ജയന്തി സമ്മേളനം ഉദ്ഘാടനം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് കെ.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. പ്രകാശൻ തുണ്ടത്തുംകടവ് പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ലീലാ സുബ്രഹ്മണ്യൻ, ബ്ലോക്ക്് പഞ്ചായത്തംഗം ലിജേ ജോസ്,പി.കെ. വർഗീസ്,ശാഖ സെക്രട്ടറി കെ.എൻ.ദാസൻ, വൈസ് പ്രസിഡന്റ് എം.വി.സുബ്രഹ്മണ്യൻ, ടി.വി.ഭഗി,പി.കെ.സന്തോഷ് കുമാർ,കൺവീനർ എ.ജെ.ഷിബു എന്നിവർ സംസാരിച്ചു. 80 വയസ് കഴിഞ്ഞവർക്കും വിധവകൾക്കും പെൻഷൻ വിതരണം ചെയ്തു. തുടർന്ന് ജയന്തി ഘോഷയാത്രയും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL