ചാലക്കുടി: കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ ശ്രീനാരായണ ധർമ്മ പരിപാലന സ്‌കൂൾ ക്ഷേത്ര സമിതി ട്രസ്റ്റിന്റേയും കുണ്ടുകുഴിപ്പാടം വടക്കേകര, കുണ്ടുകുഴിപ്പാടം വെസ്റ്റ്, കുറ്റിച്ചിറ, കുണ്ടുകുഴിപ്പാടം തെക്കേകര,തെക്കേ പുളിങ്കര എന്നീ ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. പൊതുസമ്മേളനം എസ്.എൻ.ഡി.പി ചാലക്കുടി യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ കൗൺസിലർ ടി.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. പി.ജി. സുന്ദർലാൽ മുഖ്യപ്രഭാഷണം നടത്തി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഓമന രവി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി. മനോജ്, യൂണിയൻ കൗൺസിലർ അനിൽ തോട്ടവീഥി,സ്‌കൂൾ ക്ഷേത്ര സമിതി സെക്രട്ടറി കെ.വി. അജയൻ, എ.വി.സുധീഷ്, പി.കെ.രണദേവ്, ടി.എസ്.ജയൻ, ബിന്ദു മനോഹരൻ,എം.ജി.രവി, ശശി കാരേക്കാടൻ, പി.ബി. ബിനേഷ്‌കുമാർ, എൻ.എസ്. സൂരജ്, കെ.ആർ. സതീഷ്, രാജി ബിനേഷ്, സീന സന്തോഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |