തൃശൂർ: ഒരു നൂറ്റാണ്ടിലേറെയായി അനീതികൾക്കെതിരെ പോരാടുകയും നിരവധി സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രേരകശക്തിയാവുകയും ചെയ്ത കേരളകൗമുദി എല്ലാക്കാലത്തും രാഷ്ട്രീയ ക്രമക്കേടുകളും ഭരണപരാജയങ്ങളും തുറന്നുകാട്ടുന്നതിൽ മുൻനിരയിലുണ്ടാകുമെന്ന് ഡെപ്യൂട്ടി എഡിറ്ററും തൃശൂർ, കൊച്ചി യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ പറഞ്ഞു. കേരളകൗമുദിയുടെ 115ാം വാർഷികാഘോഷത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അടിച്ചമർത്തപ്പെട്ടവരുടെയും നിരാലംബരുടെയും ഉന്നമനം ലക്ഷ്യമാക്കിയാണ് 1911ൽ ശ്രീനാരായണ ഗുരുവിന്റെ നിർദേശപ്രകാരം കേരളകൗമുദി ആരംഭിച്ചത്. അന്നും ഇന്നും ഗുരുദേവന്റെ ദർശനങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം സ്വാതന്ത്ര്യസമരത്തിലും വൈക്കം സത്യഗ്രഹം പോലുള്ള നവോത്ഥാന പ്രസ്ഥാനങ്ങളിലും കേരളകൗമുദി മുൻനിരയിലുണ്ടായിരുന്നുവെന്നും പ്രഭു വാര്യർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |