SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.26 PM IST

സർവീസ് റോഡിന്റെ പൂർത്തീകരിക്കാത്ത ഡ്രൈനേജ് കെണിയാകുന്നു

plastic-

പുതുക്കാട് : ആമ്പല്ലൂർ അടിപ്പാതയുടെ സർവീസ് റോഡിന്റെ ഡ്രൈനേജ് നിർമ്മിച്ചതോടെ കേളിപ്പാടത്തു നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് ഡ്രൈനേജ് പൂർത്തിയാക്കാതെ കരാർ കമ്പനിയുടെ കെണി. കേളിതോടിനോട് ചേർന്നുള്ള ഭാഗത്ത് ഡ്രൈനേജ് പൂർത്തിയാക്കാതെ കെണി ഒരുക്കിയിരിക്കുകയാണ് കരാറുകാർ. കേളിപ്പാടം ബണ്ട് റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളും ആളുകളും കെണിയിൽ വിഴുന്നത് പതിവായതോടെ വാഹനങ്ങളും കാൽനടക്കാരും കെണിയിൽ വീഴാതിരിക്കാൻ കരാർ കമ്പനി പ്ലാസ്റ്റിക് ബാരികേറർ വച്ച് തടസം തീർത്തിരിക്കുകയാണ്. സർവീസ് റോഡിന്റെ ഉയരം വർദ്ധിപ്പിച്ചതോടെ ബണ്ട് റോഡിൽ കുത്തനെയുള്ള കയറ്റമായി. ഇതോടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ സർവീസ് റോഡിലേക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുകയാണ്. ദേശീയപാതയിൽ ഗതാഗത കുരുക്ക് ഉണ്ടാവുമ്പോൾ കുരുക്കിൽ നിന്നും രക്ഷ നേടാൻ ഒട്ടേറെ വാഹനങ്ങൾ കടന്ന് പോകുന്നത് കേളിതോട് ബണ്ട് റോഡ് വഴിയാണ്. കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ ആവശ്യപ്രകാരം ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വിളിച്ച് ചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിൽ ദേശീയപാത പ്രൊജക്ട് ഡയറക്ടറുടെ ശ്രദ്ധയിൽ എം.എൽ.എയും തദേശവാസികളും ഇക്കാര്യങ്ങൾ പെടുത്തിയിരുന്നു. തുടർന്ന് അടിപ്പാതയുടെ അപ്രോച്ച് റോഡ് ആരംഭിക്കുന്നിടത്ത് ഡ്രൈനേജ് പൂർത്തീകരിക്കാൻ കരാർ കമ്പനി തയ്യാറായെങ്കിലും ബണ്ട് റോഡിലേക്ക് ഇറങ്ങാനും കയറാനുമുള്ള ബുദ്ധിമുട്ട് പരിഹരിക്കാനും ഡ്രൈനേജ് കൾവർട്ട് വരെ പൂർത്തിയാക്കാനും അധികൃതർ തയ്യാറായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL