SignIn
Kerala Kaumudi Online
Friday, 04 September 2026 11.17 PM IST

തിരുവില്വാമലയിൽ മഹാപിതൃ മോക്ഷ സ്തംഭം ഉയരുന്നു

ra

തിരുവില്വാമല : പ്രകൃതിദുരന്തങ്ങളിലും പ്രകൃത്യാ സംഭവിക്കുന്ന മരണങ്ങളിലും മനുഷ്യരുടെ ഇടപെടലുകളിലും ജീവൻ നഷ്ടപ്പെട്ടവർക്ക് മഹാശ്രദ്ധാഞ്ജലിയായി ഐവർമഠം മഹാശ്മശാനം സ്ഥിതിചെയ്യുന്ന തിരുവില്വാമലയിൽ മഹാപിതൃമോ ക്ഷസ്തംഭം ഒരുങ്ങുന്നു. അദ്ധ്യാത്മിക തീർത്ഥാടക പദ്ധതിയായ മഹാ പിതൃമോക്ഷ സ്തംഭം പ്രാരംഭ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഐവർമഠം കോരപ്പത്ത് ആസ്ഥാനത്ത് ശില്പി പി.വി.രാമചന്ദ്രനും രമേശ് കോരപ്പത്തും ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു. 108 അടി ഉയരവും 40 അടി വീതിയുമുള്ള സ്തംഭം ഒരു ലക്ഷം കളിമൺ ശിരോപിണ്ഡ ങ്ങൾകൊണ്ട് പൊതിഞ്ഞ രൂപത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദിമ മനുഷ്യൻ മുതലുള്ള വിവിധ മനുഷ്യ ഗോത്രങ്ങളുടെ മുഖങ്ങൾ ചേർന്ന ബൃഹത്തായ മൺമനുഷ്യമുഖങ്ങൾ സ്തംഭത്തിൽ പ്രത്യക്ഷപ്പെടും. തിരുവില്വാമലയിൽ നിർമ്മിക്കാനുദ്ധേശിക്കുന്ന മഹാപിതൃ മോക്ഷ സ്തംഭത്തിന്റെ 108 അടി എന്ന കണക്ക് അതിവിശിഷ്ടമായ വാസ്തു അളവാണ്. ഐവർമഠത്തിന്റെ ആത്മീയ സാംസ്‌കാരിക പാരമ്പര്യത്തിനൊപ്പം പിതൃസ്മരണ, മനുഷ്യജീവിതത്തിന്റെ നശ്വരത, മരണാനന്തര സങ്കൽപ്പങ്ങൾ എന്നിവയെ ഒരുമിച്ച് പ്രതിനിധീകരിക്കുന്ന സ്മാരകമെന്ന നിലയിലായിലായിരിക്കും ഈ സ്തംഭം. മരണപ്പെട്ടവരെ സ്മരിക്കുകയും അവർക്കായി മോക്ഷ പ്രാർത്ഥന അർപ്പിക്കുകയും ചെയ്യുന്ന അപൂർവസ്മാരകമായിരിക്കും ഇതെന്ന് ശില്പി രാമചന്ദ്രൻ പറയുന്നു. തിരുവില്വാമലയിൽ സ്തംഭം നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തി മുന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ ചെയർമാൻ രമേഷ് കോരപ്പത്ത് പറഞ്ഞു. ആദ്ധ്യാത്മിക ആചാര്യന്മാർ, സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, പൗരപ്രമുഖർ, പൊതുജനങ്ങൾ എന്നിവരടങ്ങുന്ന വിപുലമായ സമിതിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL