SignIn
Kerala Kaumudi Online
Tuesday, 22 September 2026 11.35 AM IST

വാഴാനി ഡാമിൽ ജലസംഭരണ ശേഷി കുറഞ്ഞതായി ആശങ്ക: ആഴ, സുരക്ഷാ പരിശോധനകൾ നടത്തും

1
1

വടക്കാഞ്ചേരി : വാഴാനി ഡാമിന്റെ ജലസംഭരണശേഷിയിൽ കുറവ് വന്നതായി ആശങ്ക. നിലവിൽ 62.48 മീറ്റർ ജലമാണ് ശേഖരിക്കാനാവുക. മച്ചാട് വനമേഖലയിൽനിന്ന് കുത്തിയൊലിച്ചെത്തുന്ന വെള്ളത്തിനോപ്പം മണ്ണും ചെളിയും നിറഞ്ഞ് സംഭരണശേഷി കുറഞ്ഞതായാണ് സംശയം. ഇന്നലെ ഉച്ചവരെയുള്ള കണക്കനുസരിച്ച് 58.40 മീറ്ററാണ് ജലത്തിന്റെ അളവ്. ഇത് മൊത്തം സംഭരണശേഷിയുടെ 76 ശതമാനമാണ്. 2019 ഡിസംബറിൽ ഡാമിലെ മണ്ണിന്റെ അളവ് നിശ്ചയിക്കാൻ സർവേ നടന്നിരുന്നു. പീച്ചി കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് (കെ.ഇ.ആർ .ഐ) എൻജിനീയറിംഗ് വിഭാഗമാണ് ഇന്റഗ്രേറ്റഡ് ബാത്തി മെട്രിക് സിസ്റ്റം (ഐ.ബി.എസ് ) ഉപയോഗിച്ചുള്ള സർവേ നടത്തിയത്. ഒരാഴ്ചക്കാലം ഡാം മുഴുവൻ പരിശോധിച്ചു. അന്ന് ഉദ്യോഗസ്ഥരായിരുന്ന ഡെപ്യൂട്ടി ഡയറക്ടർ ഷിനി, ജൂനിയർ ഡയറക്ടർമാരായ റോഷ്‌നി, രമ്യ, ഫ്രാൻസീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. ബോട്ടുപയോഗിച്ച് നടത്തിയ സർവേയുടെ റിപ്പോർട്ട് ജലസേചനവകുപ്പിന് കൈമാറിയിരുന്നു. അന്ന് ആഴം കൂടിയെന്നാണ് കണ്ടെത്തിയിരുന്നത്. ഏഴ് വർഷത്തിന് ശേഷമാണ് വീണ്ടും പരിശോധനയ്ക്ക് ഒരുങ്ങുന്നത്.

കേന്ദ്ര ജല കമ്മിഷൻ സുരക്ഷാ പരിശോധന ഈ മാസം ഡാമിൽ
കേന്ദ്ര ജല കമ്മിഷന്റെ (സി.ഡബ്ല്യു.സി) സുരക്ഷാ പരിശോധന ഈ മാസം നടക്കും. ഡാം സേഫ്ടി ഓർഗനൈസേഷൻ ( ഡി.എസ്.ഒ) ആണ് രാജ്യത്തെ ഡാമുകളുടെ പരിശോധനകളും ഏകോപനവും നടപ്പിലാക്കുന്നത്. വർഷത്തിൽ രണ്ടുതവണയാണ് (മഴക്കാലത്തിന് മുൻപും, ശേഷവും) സാധാരണ പരിശോധനകൾ നടക്കുന്നത്. ഡാമുകളുടെ ദേശീയ രജിസ്റ്ററിൽ ഉൾപ്പെട്ട ഡാമാണ് വാഴാനി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL